പുസ്തകം

വൃക്കരോഗം തടയുവാനും വൃക്കരോഗികളെ ബോധവൽക്കരിക്കുവാനുമുള്ള ഒരു മലയാള പുസ്തകമാണ് “വൃക്കകളെ സംരക്ഷിക്കുക”.

വൃക്കരോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ സമൂഹത്തിൽ വളരെയധികം നിലനില്ക്കുന്നു . വൃക്കരോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നു . വൃക്ക സ്തംഭന ചികിത്സ വളരെ ചിലവേറിയതാണ്. അതിനാൽ വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കണം.

“വൃക്കകളെ സംരക്ഷിക്കുക” എന്ന പുസ്തകം എല്ലാ വൃക്കരോഗങ്ങൾക്കും ഉള്ള ഒരു ഗൈഡ് ആണ്. ഇത് എഴുതിയിരിക്കുന്നത് തൃശൂരിലെ നെഫ്രോളജിസ്റ് ഡോ. ജയന്ത് തോമസ് മാത്യുവും രാജ്കോട്ടിലെ ഡോ. സഞ്ജയ് പാണ്ഡ്യയുമാണ്.

ഈ പുസ്തകം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യഭാഗത്തിൽ വൃക്കരോഗങ്ങളെക്കുറിച്ചും അത് കണ്ടെത്താനും തടയാനുമുള്ള മാർഗങ്ങളെ ക്കുറിച്ചും പറഞ്ഞിരിക്കുന്നു.

രണ്ടാം ഭാഗത്തിൽ വൃക്കരോഗ നിർണയവും ചികിത്സാ മാർഗങ്ങളും പരാമർശിക്കുന്നു.

ചികിത്സയിൽ നിന്നുള്ള അനുഭവ പരിചയം കൊണ്ടാണ് ഈ ഗൈഡ് എഴുതിയിരിക്കുന്നത്.

ഗ്രന്ഥം വിശദാംശങ്ങൾ

"നിങ്ങളുടെ വൃക്ക സംരക്ഷിക്കുക"
പ്രസിദ്ധീകരിച്ച വർഷം: ആദ്യം എഡിഷൻ - മേയ് 2013
സ്രഷ്ടാവ്:ജയന്ത് തോമസ് മാത്യു,
ഡോ. സഞ്ജയ് പാണ്ഡ്യ
ഫോർമാറ്റ് : ഹാൻഡ്ബുക്ക്, പേപ്പർബാക്ക്, 170 പേ,